KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കർഷകദിനാഘോഷം സമുചിതമായി ആചരിച്ചു

കൊയിലാണ്ടി :  നഗരസഭയും, കൃഷിഭവനും സംയുക്തമായി കർഷകദിനം സമുചിതമായി ആചരിച്ചു. എം. എൽ. എ. കെ. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭയിലെ തെരഞ്ഞെടുത്ത കർഷകരെ ആദരിക്കുകയും സ്‌കൂൾതല കാർഷിക ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും പച്ചക്കറി വിത്ത് വിതരണവും വേദിയിൽ നടന്നു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. കെ. ഭാസ്‌ക്കരൻ, ദിവ്യശെൽവരാജ്, വി. കെ. അജിത കൗൺസിലർമാരായ എം. സുരേന്ദ്രൻ, വി. പി. ഇബ്രാഹിംകുട്ടി, വി. വി. സുധാകരൻ, യു. കെ. ഡി. അടിയോടി, വിനോദ് അണേല, അരീക്കൽ ചന്ദ്രൻ എന്നിവരും ആശംസകളർപ്പിച്ചു സംസാരിച്ചു. വാർഡ് കൗൺസിലർ ഒ. കെ. ബാലൻ സ്വാഗതവും,  കൃഷി ഓഫീസർ ശ്രീവിദ്യ എം. കെ. നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വനിതകൾക്കുള്ള തെങ്ങ് കയറ്റ മത്സരം, ഓലകൊണ്ട് മൺകൊട്ട മടയൽ, ഞാട്ടിപ്പാട്ട് തുടങ്ങിയവയും അരങ്ങേറി.