KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് നേഴ്സുമാരുടെ രണ്ടാം സംസ്ഥാന സമ്മേളനം നാളെ

കോഴിക്കോട് : വിവിധ പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ ജോലിചെയ്യുന്ന നേഴ്സുമാരുടെ സംഘടനയായ  അസോസിയേഷന്‍ ഓഫ് കമ്യൂണിറ്റി നേഴ്സസ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഞായറാഴ്ച മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സമ്മേളനം എ പ്രദീപ് കുമാർ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും പ്രതിനിധി സമ്മേളനം പി വി  ഗംഗാധരനും ഉദ്ഘാടനം ചെയ്യും.

പാലിയേറ്റീവ് നേഴ്സുമാരെ ഭരണകൂടങ്ങള്‍ സംരക്ഷിക്കുക,  പിഎഫ്, ഇഎസ്ഐ, പെന്‍ഷന്‍, ലീവ് അലവന്‍സ്  അനുവദിക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും. രക്ഷാധികാരി അഡ്വ. എം രാജന്‍, സംസ്ഥാന പ്രസിഡന്റ് കെ വി സിനിമോള്‍, ജനറല്‍ സെക്രട്ടറി എ എം അജിത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *