KOYILANDY DIARY

The Perfect News Portal

ഡി. വൈ. എഫ്. ഐ. നേതൃത്വത്തിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി : ഭീകരവാദത്തിനും വർഗ്ഗീയതക്കുമെതിരെ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് ടി. സി. അഭിലാഷ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി. പി. ബബീഷ് സ്വാഗതം പറഞ്ഞു. പി. കെ. ഷൈജു, പ്രജിത്ത് നടേരി, രതീഷ് ചെങ്ങോട്ടുകാവ്, ഷിജു തുടങ്ങിയവർ നേതൃത്വം നൽകി. കൊയിലാണ്ടി പട്ടണത്തിലൂടെ പ്രകടനമായി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഗമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *