KOYILANDY DIARY

The Perfect News Portal

പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് യൂണിറ്റിന്റെയും, ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എരഞ്ഞിപ്പാലം) യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഹോമിയോ ചികിത്സാ ക്യാമ്പ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി പി. കെ. ഭരതൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർ സെലീന, സി. കുഞ്ഞമ്മദ്, ഡോ: കെ. എം. ഉവൈസ്, എ. അസീസ് മാസ്റ്റർ, രവീന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *