KOYILANDY DIARY

The Perfect News Portal

നീരസംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: കൊയിലാണ്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കോക്കനട്ട് ഓയില്‍ നീരസംസ്‌കരണ പ്ലാന്റ് കെട്ടിടത്തിന്റെ നിര്‍മാണം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വി. കബീര്‍ പദ്ധതി വിശദീകരിച്ചു.പെരിങ്ങിനി മാധവന്‍, എന്‍.പി. നജീഷ് കുമാര്‍, കെ.കെ. ശ്രീനിവാസന്‍, കെ.പി. കുഞ്ഞായി, ടി. സുധാകരന്‍, പി.കെ. ഗോപാലന്‍, സി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.