KOYILANDY DIARY

The Perfect News Portal

നിർത്തിയിട്ട ബസ്സുകൾക്കുനേരെ വീണ്ടും അക്രമം

കൊയിലാണ്ടി : ട്രിപ്പ് അവസാനിപ്പിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട ശ്രീലക്ഷ്മി കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസ്സുകളാണ് ഇന്നലെ രാത്രി അജ്ഞാതർ അക്രമിച്ചത്. ബസ്സിന്റെ ഫ്രന്റ് ഗ്ലാസ്സും ബോഡിയും തച്ചുതകർത്ത നിലയിൽ കാണപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ഇതുപോലെ അരീക്കൽതാഴെ ബസ്സ് അടിച്ച് തകർത്തിരുന്നു. ഇതുവരെയും പ്രതികളെ കണ്ടത്താൻ സാധിച്ചിട്ടില്ല. കൊയലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.