KOYILANDY DIARY.COM

The Perfect News Portal

നിങ്ങളുടെ ഫോണുകളിലും വാട്സാപ്പ് നിശ്ചലമായേക്കാം

ഡിസംബര്‍ 31 മുതല്‍ നിങ്ങളുടെ ഫോണുകളിലും വാട്സാപ്പ് നിശ്ചലമായേക്കാം. ഡിജിറ്റര്‍ യുഗത്തില്‍ പഴഞ്ചന്മാരെ തള്ളാനുള്ള വാട്സാപ്പിന്‍റെ തീരുമാനപ്രകാരമാണ് ഇത്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡിന്‍റെ അതിപ്രസരത്തില്‍ മുങ്ങിപ്പോയ നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിന്പിയന്‍ ഒഎസിനെയാണ് വാട്സാപ്പ് കൈവിടുന്നത്. പ്രമുഖ ആപ്പുകളെല്ലാം സിന്പിയന്‍ ഒഎസിനെ കയ്യൊഴിയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. ഒടുവില്‍ ഡിസംബര്‍ 31 ന് ശേഷം സിന്പിയന്‍ ഉപയോക്താക്കള്‍ക്ക് വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്ട്സ്‌ആപ്പും വ്യക്തമാക്കി.

ബ്ലാക്ക്ബെറി, ബ്ലാക്ക്ബെറി 10 ഒഎസുകളില്‍ അധിഷ്ഠിതമായ ഫോണുകള്‍, നോക്കിയ എസ്40 ഫോണുകള്‍, നോക്കിയ എസ് 60 ഫോണുകള്‍, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 ഒഎസുകളില്‍ അധിഷ്ഠിതമായ ഫോണുകള്‍, ആപ്പിള്‍ ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6 ഇ അധിഷ്ഠിതമായ ഐഫോണുകള്‍, വിന്‍ഡോസ് 7.1 ല്‍ അധിഷ്ഠിതമായ ഫോണുകള്‍ എന്നിവയില്‍ നിന്നുമാണ് വാട്സാപ്പ് അപ്രത്യക്ഷമാകുക.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!