KOYILANDY DIARY

The Perfect News Portal

നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

നാദാപുരം: ആവോലം മൊതാക്കരയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മതില്‍ കെട്ടാന്‍ വീട്ടുപറമ്പിലെ മണ്ണ് നീക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്.

പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബ് നിര്‍വ്വീര്യമാക്കാനായി ചേലക്കാട് ക്വാറിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *