KOYILANDY DIARY

The Perfect News Portal

നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി നിര്യാതയായി

പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു മാര്‍ഗി സതി. അന്തരിച്ച പ്രശസ്ത ഇടയ്ക്ക വിദ്വാന്‍ സുബ്രഹ്മണ്യന്‍ പോറ്റിയാണ് ഭര്‍ത്താവ്.2001 ഒക്‌ടോബറില്‍ കൂടിയാട്ടത്തെ ലോക പൈതൃക കലാരൂപമായി യുനസ്‌കോയുടെ പ്രഖ്യാപനവേളയില്‍ ലോകമെമ്പാടുമായി തിരഞ്ഞെടുക്കപ്പെട്ട 500 വിശിഷ്ട അതിഥികളുടെ മുമ്പാകെ യുനസ്‌കോ ആസ്ഥാനത്ത് അവര്‍ കൂടിയാട്ടം അവതരിപ്പിച്ചു. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫെലോഷിപ്പ് (1996–98), കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (2002), കലാദര്‍പ്പണം അവാര്‍ഡ് (2008), നാട്യരത്ന അവാര്‍ഡ് (2008) എന്നിവയ്ക്കും മാര്‍ഗി സതി അര്‍ഹയായി .