KOYILANDY DIARY

The Perfect News Portal

ജലഗതാഗത വകുപ്പ് ബോധവത്കരണത്തിന്റ ഭാഗമായിടിവികള്‍ വാങ്ങുന്നു

ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ജലഗതാഗത വകുപ്പ് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.സ്‌റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000 രൂപ നിരക്കില്‍ 70 ടെലിവിഷനുകള്‍ വാങ്ങുന്നത്. ലൈഫ് ബോയയും, ബോയന്റ് അപ്പാരറ്റസും, ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ എന്നിവയുടെ ഉപയോഗത്തിനാണ് ബോധവത്കരണം നടത്തുന്നത്. കൊച്ചിയില്‍ എതാനും മാസം മുമ്പ് ഉണ്ടായ ബോട്ട് അപകടത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബോധവത്കരണ പരിപാടികളുമായി ജലഗതാഗത വകുപ്പ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, സമൂഹം പാലിക്കേണ്ട നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരിക്കും ബോധവത്കരണ പരിപാടി ചിത്രീകരിക്കുക. അതേസമയം സര്‍വ്വീസ് നടത്തുന്ന പല ബോട്ടുകളും വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. ഇതെല്ലാം പിടിച്ചെടുക്കാന്‍ പോലും ജലഗതാഗത വകുപ്പ് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.