KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തീരുമാനിച്ചു

കൊയിലാണ്ടി > നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഇന്ന് ചേര്‍ന്ന സി. പി. ഐ. എം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്‌ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ ചെയര്‍മാര്‍മാരായി വിദ്യാഭ്യാസം: കെ.ഷിജു മാസ്റ്റര്‍, വികസനകാര്യം : എന്‍. കെ. ഭാസ്‌ക്കരന്‍, ആരോഗ്യം : വി. സുന്ദരന്‍ മാസ്റ്റര്‍, പൊതുമരാമത്ത് : ദിവ്യ ശെല്‍വരാജ്, ക്ഷേമകാര്യം : വി. കെ. അജിത എന്നിങ്ങനെയാണ് തീരുമാനമായത്. അടുത്ത് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഔപചാരിക പ്രഖ്യാപനമുണ്ടാകും. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. പത്മിനി, എന്നിവരും എല്‍. ഡി. എഫ്‌ലെ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തു.