KOYILANDY DIARY

The Perfect News Portal

ധാർമ്മിക്ക് ചികിത്സാ സഹായത്തിനായി.. കുഞ്ഞുമനസുകളായ വേദികും, നൈതികും

ധാർമ്മിക്ക് ചികിത്സാ സഹായത്തിനായി.. കുഞ്ഞുമനസുകളായ വേദികും, നൈതികും.. കൊയിലാണ്ടി: നടേരി, കാവുംവട്ടം ധാർമ്മിക്ക് ജീവനു വേണ്ടി ഒരു നാടാകെ കൈകോർക്കുമ്പോൾ സമൂഹത്തിനാകെ മാതൃകയാവുകയാണ് വേദിക് , നൈതിക് എന്നീ കുഞ്ഞു മനസ്സുകൾ. ഒറ്റക്കണ്ടം എ ജി പാലസിൽ താമസിക്കുന്ന പുനത്തിൽ ശിശിരേഷ്-സലിന ദമ്പതികളുടെ മകനായ വേദിക് പുതിയൊരു സൈക്കിൾ എന്ന തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കരുതിവെച്ച ഹുണ്ടിക പണം ധാർമ്മിക്കിനു വേണ്ടി കൈമാറിയത്. കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ടിനാണ് കഴിഞ്ഞ ദിവസം തുക കൈമാറിയത്. 

ഒറ്റക്കണ്ടം നൈതിക് നിവാസിൽ താമസിക്കുന്ന ബിജു-സുധിന ദമ്പതികളുടെ മകൻ നൈതിക് തനിക്ക് ലഭിക്കുന്ന പണത്തുട്ടുകൾ ശേഖരിച്ചിരുന്ന ഹുണ്ടികയിലെ സമ്പാദ്യം മുഴുവൻ തന്റെ കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നല്കുവാൻ സന്നദ്ധനായി. ഈ കുഞ്ഞു പ്രായത്തിൽ  കാൻസർ രോഗികൾക്കായി നല്കാൻ തന്റെ മുടി നീട്ടി വളർത്തിക്കൊണ്ട് മറ്റൊരു കാരുണ്യ പ്രവർത്തനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന നൈതിക്കിൽ നിന്നും തന്റെ സമ്പാദ്യം നിറഞ്ഞ ഹുണ്ടിക കൊയിലാണ്ടി MLA കാനത്തിൽ ജമീല വീട്ടിലെത്തി ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം തന്റെ സമ്പാദ്യം കൈമാറിയ വേദിക്കിനെ വീട്ടിൽച്ചെന്ന് അഭിനന്ദിക്കുകയും ചെയ്തു.

സ്വന്തം കാര്യം നോക്കി ജീവിച്ചാൽ മതിയെന്ന വർത്തമാനകാല ചിന്തകൾക്ക് അപവാദമായി ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്വയം സന്നദ്ധമായി കടന്നുവരുന്ന നൈതികിനെയും വേദിക്കിനെയും പോലുള്ള കുഞ്ഞു മനസ്സുകളിലാണ് നമ്മുടെ നാടിന്റെ ഭാവി പ്രതീക്ഷകൾ.. മനുഷ്യത്വത്തിന്റെ ഉറവ വറ്റാതിരിക്കട്ടെ ഈ കുഞ്ഞു മനസ്സുകൾക്ക്.. ഈ നാട് നിങ്ങളിൽ ഒരുപാട് പ്രതീക്ഷകൾ കാണുന്നു.

Advertisements

കൈത്താങ്ങ് ചാരിറ്റബിളിന്റെ ഭാരവാഹികളായ
PT ബഷീർ, ഗഫൂർ കുന്നിക്കൽ, റിയാസ് ചാലിൽ, ഫാസിൽ, PPഅബ്ദുൾ അസീസ് NKഅബ്ദുൾ സലാം ഹാഷിം PK മുത്താമ്പി എന്നിവരുടെ കൂട്ടായ്മയിൽ സ്വരൂപിച്ച ഫണ്ടും എംഎൽഎക്ക് കൈമാറി.

ചികിത്സ സഹായ നിധി:

Bank : Union Bank Koyilandy Branch

A/C No : 6 11 162010010923

IFSC : UBIN0561118

Leave a Reply

Your email address will not be published. Required fields are marked *