KOYILANDY DIARY

The Perfect News Portal

ദേശീയ ശാസ്ത്രദിനം വാനനിരീക്ഷണം സംഘടിപ്പിച്ചു

കൊയിലാണ്ടി> ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രവും കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂളും ചേർന്ന് ആകാശക്കാഴ്ച വാന നിരീക്ഷണ പരിപാടി സംഘടിപ്പിച്ചു. വാനനിരീക്ഷകനായ ഷാജീവ് ഉദ്ഘാടനം ചെയ്തു. യു.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേഖല ശാസ്ത്ര കേന്ദ്രം റിസോഴ്‌സ് പേഴ്‌സൺ പി. പ്രശാന്ത് ആകാശ നിരീക്ഷണത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സി.കെ വാസു, എം.ജി ബൽരാജ്, സി.ജയരാജ്, മനോജ് പയറ്റു വളപ്പിൽ, സയ്യിദ് അഷറഫ് പൂക്കോയത്തങ്ങൾ, പുരുഷോത്തമ ശർമ, പി.പി ഹസ്സൻകോയ, പി.കെ രാജൻ, എ. സുബാഷ് കുമാർ എന്നിവർ സംസാരിച്ചു. പി.ഉഷ സ്വാഗതവും ആർ.കെ ദീപ നന്ദിയും പറഞ്ഞു.