KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണവുമായി ഒമ്പത് സ്ത്രീകളെ കസ്റ്റംസ് പിടികൂടി

തിരുവനന്തപുരം: രണ്ട് കിലോ സ്വര്‍ണവുമായി ഒമ്പത് സ്ത്രീകളെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ 5ന് ശ്രീലങ്കന്‍ വിമാനത്തില്‍ എത്തിയവരാണ് പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗേജുകളിലും ഉപകരണങ്ങളിലും വിവിധ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് പിടികൂടിയത്. രാജ്യാന്തര സ്വര്‍ണ്ണക്കള്ളകടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന. രണ്ടുകിലോ സ്വര്‍ണമാണ് ഇവര്‍ കടത്തിയതെന്നാണ് പ്രാഥമിക വിവരമെങ്കിലും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. പിടിയിലായ സ്ത്രീകളെ ചോദ്യം ചെയ്ത് വരികയാണ്.

സ്വര്‍ണ്ണവേട്ട സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരുടെ പേരോ ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ വെളിപ്പെടുത്താന്‍ കസ്റ്റംസ് അധികൃതര്‍ തയ്യാറായിട്ടില്ല. പിടിയിലായ സ്ത്രീകളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അധികൃതര്‍ പറയുന്നില്ല. ഗള്‍ഫില്‍ നിന്ന് ശ്രീലങ്ക വഴി തിരുവനന്തപുരത്തെത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *