KOYILANDY DIARY

The Perfect News Portal

താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം.

ന്യൂഡല്‍ഹി>  ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. അഫ്ഗാനിസ്താനിലും പാകിസ്താനിലും ഉസ്ബക്കിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയും ഭൂചലനത്തില്‍ കുലുങ്ങി. തലസ്ഥാനമായ ന്യൂഡല്‍ഹി അടക്കമുള്ള പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും പഞ്ചാബിലും ഭൂചലനം അനുഭവപ്പെട്ടു.