KOYILANDY DIARY

The Perfect News Portal

ണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ഒന്ന്, രണ്ട് തീയതികളില്‍

കോഴിക്കോട്: പണിക്കര്‍ സര്‍വീസ് സൊസൈറ്റി (കണിയാര്‍ ട്രസ്റ്റ്) പതിനൊന്നാം സംസ്ഥാന സമ്മേളനം ഒന്ന്, രണ്ട് തീയതികളില്‍ തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധര പണിക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് രാവിലെ പതാക ഉയര്‍ത്തല്‍, വനിതാ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ നടക്കും. രണ്ടിന് രാവിലെ പത്തിന് എം.കെ. രാഘവന്‍ എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ പങ്കെടുക്കും. അനുമോദന സമ്മേളനം വിവിധ കലാപരിപാടികള്‍ , കളരിപ്പയറ്റ് പ്രദര്‍ശനം എന്നിവയുമുണ്ടായിരിക്കും.

 ട്രസ്റ്റ് ഭാരവാഹികളായ പെങ്ങോട്ട് ശക്തിധരന്‍ പണിക്കര്‍, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, മാടത്തിങ്കല്‍ വിനോദ്കുമാര്‍, രാജേഷ്കുമാര്‍, സതീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *