KOYILANDY DIARY

The Perfect News Portal

ഡൽഹി എ. കെ. ജി. ഭവന് നേരെ ബി. ജെ. പി. അക്രമം

ന്യൂഡല്‍ഹി > സിപിഐ എം ആസ്ഥാനമായ എ .കെ.ജി. ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം.  എകെജി ഭവനു മുന്നില്‍ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. അക്രമാസക്തരായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചെറുക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ബാരിക്കേഡ് തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍ എകെജി ഭവനുനേരെ ആക്രമണത്തിന് മുതിര്‍ന്നു.വടികളും ആയുധങ്ങളുമായാണു ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. തടയാന്‍ ശ്രമിച്ച പൊലീസുമായി ബിജെപിക്കാര്‍ ഏറ്റുമുട്ടുകയാണ്. സി.പി.ഐ. എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി അടക്കമുള്ളവര്‍ എ.കെ.ജി. ഭവനിലുണ്ട്. ബിജെപി പ്രവര്‍ത്തകര്‍  പുറത്ത് അക്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *