KOYILANDY DIARY

The Perfect News Portal

ഡോ: പി. കെ. ഷാജി മന്ത്രി എ. കെ. ശശീന്ദ്രനിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി

കൊയിലാണ്ടി : ഹയർസെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനതത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരം നേടിയ കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഡോ: പി. കെ. ഷാജിയെ സ്‌കൂൾ പി.ടി. എ. യുടെ നേതൃത്വത്തിൽ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. എം. എൽ. എ. കെ. ദാസൻ, സോമൻ കടലൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാർ പി. എം.ബിജു, വി. പി. ഇബ്രാഹിംകുട്ടി, എ. ഇ. ഒ. ജവഹർ മനോഹർ, വി. വി. സുധാകരൻ, സി. സത്യചന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ എ. പി. പ്രബീദ് മന്ത്രിക്ക് ഉപഹാരം നൽകി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും, ഹെഡ്മാസ്റ്റർ മൂസ്സ മേക്കുന്നത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *