KOYILANDY DIARY

The Perfect News Portal

ജെ.എൻ.യു: കനയ്യകുമാറിനെ വിട്ടയക്കുക സി.പി.ഐ പ്രതിഷേധിച്ചു

കൊയിലാണ്ടി> രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച എ.ഐ.എസ്.എഫ് നേതാവും ജെ.എൻ.യു യൂണിയൻ ചെയർമാനുമായ കനയ്യകുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ഇ.കെ അജിത്ത്, എസ്. സുനിൽമോഹൻ, കെ. ചിന്നൻ നായർ, പി.കെ വിശ്വനാഥൻ, കെ. സന്തേഷ് എന്നിവർ നേതൃത്വം നൽകി.