KOYILANDY DIARY

The Perfect News Portal

ജനശ്രീ ശിൽപ്പശാലയും ശശി തോറോത്ത് പി. ബാലൻ മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി : ജനശ്രീ കൊയിലാണ്ടി യൂണിയൻ നേതൃത്വത്തിൽ ശിൽപ്പശാലയും ശശി തോറോത്ത്, പി. ബാലൻ മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടി ജനശ്രീ സംസ്ഥാന ചെയർമാൻ എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. ലഘു സമ്പാദ്യ പദ്ധതിയെ ചെറുകിട സംരഭങ്ങളുമായി ബന്ധിപ്പിച്ച് കുടുംബ ഭദ്രത കൈവരിക്കാൻ ജനശ്രീ സുസ്ഥിര വികസന മിഷൻ മുന്നിട്ടിറങ്ങുമെന്ന് എം. എ. ഹസ്സൻ പറഞ്ഞു. കൊയിലാണ്ടി യൂണിയൻ ചെയർമാൻ ശശി തോറോത്തിന്റയും, മണ്ഡലം സിക്രട്ടരിയായിരുന്ന പി. ബാലൻ മാസ്റ്ററുടെയും അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹസ്സൻ. ബ്ലോക്ക് യൂണിയൻ ചെയർമാൻ വി. വി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ, യു. രാജീവൻ മാസ്റ്റർ, രാജേഷ് കീഴരിയൂർ, പി. രത്‌നവല്ലി, അഡ്വ; എം. സതീഷ് കുമാർ, ബാബു കുനിയിൽ, പി. കെ. ശങ്കരൻ, യു. രവീന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, പി. വത്സരാജ്, പി. എം. അഷറഫ്, ജില്ലാ കോർഡിനേറ്റർ ബിജു കാവിൽ, എന്നിവവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തിൽ വി. കണാരൻ മാസ്റ്ററും, ചെറുകിട സംരഭങ്ങളെക്കുറിച്ച് ടി. വി. അജിത്ത് കുമാർ എന്നിവർ ക്ലാസ്സൈടുത്തു.

Leave a Reply

Your email address will not be published. Required fields are marked *