KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അണേലയിൽ വീടിനു നേരെ അക്രമം

കൊയിലാണ്ടി : അണേലയിൽ സുകൃതി നിവാസിൽ സി. പി. സുരേന്ദ്രന്റെ വീടിനു നേരെ ഇന്നലെ രാത്രി അജ്ഞാതരുടെ
അക്രമം. വീടിന്റെ മുൻവശത്തെ ജനൽ പോളികൾ കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. ഏറിന്റെ ശക്തിയിൽ ജനാലയുടെ ഗ്ലാസ്സും, ഫ്രൈമുകളും തകർന്നു. ശബ്ദംകേട്ട് ലൈറ്റിടുമ്പൊഴേക്കും അക്രമികൾ ഓടിമറിഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. കൊയിലാണ്ടി PWD ഓഫീസിലെ ജീവനക്കാരനാണ് സുരേഷ്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *