KOYILANDY DIARY

The Perfect News Portal

ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കുക: കേരള എൻ.ജി.ഒ യൂണിയൻ

കൊയിലാണ്ടി: ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം. നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ നടന്ന സമ്മേളനം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം പി സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ മിനി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഇ ഷാജു രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് പി കെ അനിൽ കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ട്രഷറർ കെ രജീഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് കെ ബൈജു, എസ് കെ ജെയ്സി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ ഏരിയ ഭാരവാഹികളായി കെ മിനി (പ്രസിഡണ്ട്) കെ ബൈജു , പി കെ അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ). എക്സ് ക്രിസ്റ്റിദാസ് (സെക്രട്ടറി), എൻ കെ സുജിത്ത്, കെ ടി വിജിത്ത് (ജോയിന്റ് സെക്രട്ടറിമാർ). കെ രജീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *