KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ്‌ സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത്‌ എഫ്. എഫ്. ഹാളിൽ വെച് നടന്ന ഹിയറിംഗ് പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ടീച്ചർ, സി. ഡി. എസ് ചെയർപേഴ്സൺ ആർ. പി വത്സല എന്നിവർ സംസാരിച്ചു. തുടർന്ന് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട്‌ ബ്ലോക്ക്‌ റിസോഴ്സ് പേഴ്സൺ അനുഷ അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മിനി എ. പി. മറുപടി പ്രസംഗം നടത്തി. തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ ആദർശ് പി. കെ സ്വാഗതവും, ഓവർസീർ ജെസ്‌നി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *