KOYILANDY DIARY

The Perfect News Portal

ഗോള്‍ഡ് കോയിന്‍സ് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും

നവാഗത സംവിധായകനായ പ്രമോദ് ഗോപാല്‍ സംവിധാനംചെയ്യുന്ന ഗോള്‍ഡ് കോയിന്‍സ് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. സണ്ണി വെയ്ന്‍, മീര നന്ദന്‍, ടെസ്സ, സായ്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോള്‍ഡ് കോയിന്‍സില്‍ ഹേമന്ത് മേനോന്‍, പാഷാണം ഷാജി, ഡോ. അമര്‍ രാമചന്ദ്രന്‍, സുജിത്, രാജാസാഹിബ്, ജെല്‍ബി അന്ന അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.ഗ്രാമത്തില്‍നിന്ന് നഗരത്തിലെത്തുന്ന രണ്ടുകുട്ടികളെ കേന്ദ്രീകരിച്ചാണ് കഥ.

മാസ്റ്റര്‍ വാസുദേവ്, മാസ്റ്റര്‍ ഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: മഞ്ജുലാല്‍. ഗാനങ്ങള്‍: പി എസ് റഫീഖ്, ജ്യോതിഷ്, ടി കാശി.

Leave a Reply

Your email address will not be published. Required fields are marked *