KOYILANDY DIARY

The Perfect News Portal

അസാധുവായ നോട്ടുകള്‍ ആര്‍ബിഐയില്‍ നിന്നും മാറ്റാം

ഡല്‍ഹി: അസാധുവായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസുകളില്‍ നിന്നും മാറ്റിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കാവുന്ന പരിധി അവസാനിച്ചതോടെയാണ് റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റാനുള്ള ഇളവ് അനുവദിച്ചത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ മാത്രമാണ് ആര്‍ബിഐ ശാഖാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇന്നു മുതല്‍ പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ. പണം കൈവശമുള്ള അക്കൗണ്ടില്ലാത്ത ആളുകള്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നുവേണം ഇനി പണം മാറ്റിയെടുക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *