KOYILANDY DIARY

The Perfect News Portal

ഗുരുവായൂരപ്പൻ കോളേജിൽ എ.സി. കെ. രാജ ചിത്ര-ശിൽപ ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ എ.സി. കെ. രാജ ചിത്ര-ശിൽപ ക്യാമ്പ് ആരംഭിച്ചു. ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സദു അലി ചിത്രം ഡെമോൺസ്‌ട്രേഷൻ ചെയ്തു. സിനി ദേവരാജ് പോർട്രേറ്റ് ചിത്രം വരച്ചു. സുധാകരൻ ഇടക്കണ്ടത്ത്, സുരേഷ് ബുദ്ധ, ജെയ്ൻ, രശ്മി തുടങ്ങി ഇരുപത്തഞ്ചോളം ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. പ്രൊഫസർ ടി. ശോഭീന്ദ്രൻ, രവീന്ദ്രൻ, ചെയർപേഴ്‌സൺ മേഘ്‌ന എന്നിവർ സംസാരിച്ചു. സി. മഹേഷ് സ്വാഗതവും, ദ്വിപിൻ വിജയ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *