KOYILANDY DIARY

The Perfect News Portal

ക്ലീന്‍ ആന്‍ഡ് ഗ്രീന്‍പദ്ധതി കൊയിലാണ്ടിയില്‍ തുടങ്ങി

കൊയിലാണ്ടി: നഗരസഭയെ മാലിന്യമുക്തമാക്കാനുള്ള ക്ലീന്‍ ആന്‍ഡ് ഗ്രീന്‍പദ്ധതി കൊയിലാണ്ടിയില്‍ തുടങ്ങി. നഗരസഭയെ 30-ന് മാലിന്യമുക്തമായി പ്രഖ്യാപിക്കും. അയല്‍സഭകളും അയല്‍ക്കൂട്ടങ്ങളും വീടുകള്‍ കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ചുതുടങ്ങി. വീടുകളില്‍നിന്ന് ശേഖരിച്ച അജൈവ മാലിന്യം വാര്‍ഡ് കേന്ദ്രങ്ങളില്‍നിന്ന് വ്യാഴാഴ്ചമുതല്‍ കര്‍ണാടകയിലെ സംസ്‌കരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. 26-ന് കൊയിലാണ്ടി നഗരം ശുചീകരിക്കും. 27, 28 ദിവസങ്ങളില്‍ മുഴുവന്‍ സ്ഥാപനങ്ങളും ശുചീകരിക്കും. നഗരസഭാകൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.