KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം. പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിൻ്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കെട്ടിടത്തിൽ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. താഴത്തെ രണ്ടു നിലകളിലെയും മുഴുവൻ ആളുകളെയും ഒഴി പ്പിച്ചു കഴിഞ്ഞു. എങ്ങനെയാണ് തീപിടുത്തം ഉണ്ടായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പൊലീസും, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *