KOYILANDY DIARY

The Perfect News Portal

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽ.ഡി.എഫ്

പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിന് ഒപ്പം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ജിജി സജി വിജയിച്ചു. യുഡിഎഫിലെ എം. വി അമ്പിളിക്കെതിരെയാണ് ജിജിയുടെ ജയം. ജിജി സജിക്ക് ഏഴ് വോട്ടാണ് ലഭിട്ടത്. അമ്പിളിക്ക് ആറ് വോട്ടും ലഭിച്ചു. നേരത്തെ യുഡിഎഫ് അംഗമായിരുന്നു ജിജി സജി.

പിന്നീട് എൽഡിഎഫ് ഇവരെ കൂട്ടുപിടിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. യുഡിഎഫ് അംഗത്തെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം ജിജി സജിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എൽഡിഎഫ് നിർദ്ദേശിക്കുകയായിരുന്നു. ജിജി സജിക്ക് എൽഡിഎഫിലെ എല്ലാ അംഗങ്ങളുടെയും പിന്തുണ ലഭിച്ചതോടെ ഇവർ ഒരു വോട്ടിന്റെ ബലത്തിൽ പ്രസിഡന്റായി.

Leave a Reply

Your email address will not be published. Required fields are marked *