KOYILANDY DIARY

The Perfect News Portal

കൊല്ലം ബൈപ്പാസ് അപകടം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊല്ലം ബൈപ്പാസില്‍ അപകടമരണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സര്‍ക്കാര്‍ അപകടമരണങ്ങള്‍ കുറയ്ക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ മൂന്നാഴ്ചയ്ക്കകം വിശദ്ദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ജനുവരി 15 ന് തുറന്നുകൊടുത്ത കൊല്ലം ബൈപ്പാസില്‍ 6 മാസത്തിനിടെ പൊലിഞ്ഞത് 11 ജീവനുകളാണ്. 80 ലധികം പേര്‍ക്ക് പരിക്ക് പറ്റി. മുന്നറിയിപ്പ് ബോര്‍ഡുകളും, ശാസ്ത്രീയമല്ലാത്ത നിര്‍മ്മാണ രീതികളും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയായത്. ദേശീയ പാത അതോറിറ്റിയും കളക്ടറും മൂന്നാഴ്ചയ്ക്കകം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ഉത്തരവ്.

ദേശീയ പാത അതോറിറ്റി ബൈപ്പാസിലെ വേഗ പരിധി നിശ്ചയിച്ച്‌ അപകടം കുറയ്ക്കാന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  റോഡുകളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമറ സ്ഥാപിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *