KOYILANDY DIARY

The Perfect News Portal

കൊയ്ത്തുത്സവം ഗ്രാമോത്സവമായി

കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഷ്ണുക്ഷേത്ര കമ്മിറ്റി ക്ഷേത്ര സ്ഥലത്ത് ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ്‌ കൃഷി ചെയ്തിരുന്നത്.  കൊയ്ത്തുത്സവത്തിൽ പങ്കെടുക്കുവാൻ നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേർന്നു. നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് ടി.പി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗസിലർമാരായ ചൊളേടത്ത് ബാലൻനായർ, ഒ.കെ.ബാലൻ, ക്ഷേത്രകമ്മിറ്റി മുൻ പ്രസിഡണ്ട് കെ.കെ.ഗോപാലൻ, കെ.കെ.ശിവൻ, എൻ.പി. സുരേന്ദ്രൻ, സുനിൽ കുമാർ കുറുങ്ങോട്ട്, രാമകൃഷ്ണൻ, പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. വി.കെ.അശോകൻ സ്വാഗതവും, വി.കെ. സജീവൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *