KOYILANDY DIARY

The Perfect News Portal

ചാത്തുക്കുട്ടി ഏട്ടൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് അടിത്തറപാകി തൊഴിലളികളുടെയും കൃഷിക്കാരുടെ അവകാശ സമരങ്ങൾക്ക് മുന്നിൽനിന്നു പ്രവർത്തിച്ച ജനനേതാവായിരുന്ന എം. ചാത്തുക്കുട്ടി ഏട്ടന്റെ ഓർമ്മയ്ക്ക് സി. പി. ഐ. എം. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച കെട്ടിടം സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വൈകീട്ട് ഓഫീസ് അംഗണത്തിൽ നടന്ന പരിപാടിയിൽ സി. പി. ഐ. എം. കൊയിലാണ്ടി നോർത്ത് ലോക്കൽ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സി. അശ്വനിദേവ്  അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി. കെ. സന്തോഷ് റിപ്പോർട്ടവതരിപ്പിച്ചു. ചാത്തുക്കുട്ടി ഏട്ടന്റെ ഭാര്യ സൗമിനി പതാക ഉയർത്തിയതോടുകൂടിയാണ് പരിപാടിക്ക് തുടക്കമായത്. ചടങ്ങിൽ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, കെ. കെ. മുഹമ്മദ്, എ. എം. സുഗതൻ മാസ്റ്റർ, പി. കെ. ഭരതൻ, ടി. കെ. കുഞ്ഞിക്കണാരൻ, എ. പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി അംഗം എ. എം. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം കൺവീനർ എ. പി. ഉണ്ണികൃഷ്ണൻ സ്വാഗതവും, ഇ. കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ നാടൻപാട്ടുകളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *