KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ രാപ്പകൽ സമരം തുടരുന്നു

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ആരംഭിച്ച രാപ്പകൽ സമരം തുടരുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളേയും, സഹകരണ സ്ഥാപനങ്ങളേയും തകർക്കുന്ന കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചാണ് രാപ്പകൽ സമരം ആരംഭിച്ചത്. ഇന്ന് കാലത്ത് 8 മണി മുതൽ തുടങ്ങിയ സമരം സി.പി.ഐ സംസ്ഥാന അസി: സെക്രട്ടറി സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് ആരംഭിച്ച സമരം നഗരസഭ ചെയർമാൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവ് ഇ.കെ അജിത്ത്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി മാധവൻ, സി. അശ്വനീദേവ്, നഗരസഭ വൈസ് ചെയർ പേഴ്‌സൺ വി.കെ പത്മിനി, എൻ.സി.പി നേതാവ് ഇ.എസ്. രാജൻ, ടി.വി. ദാമോദരൻ അഡ്വ: സുനിൽ മോഹൻ. തുടങ്ങയവർ സംസാരിച്ചു. ഇടതുമുന്നണിയുടെ കൊയിലാണ്ടി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാപ്പകൽ സമരം നടക്കുന്നത്. വെളളിയാഴ്ച രാവിലെ 9 മണിക്ക് സമരം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *