KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്നും വൈദ്യുതി വിതരണം തടസ്സപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.11 കെ.വി.ലൈൻ പൊട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം ഇന്നും തടസ്സപ്പെട്ടു. പുന:സ്ഥാപിക്കുന്ന നടപടികൾ തുടങ്ങി. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കണയങ്കോട് പുഴക്ക് കുറുകെയുള്ള ലൈനിൽ തെങ്ങ് വീണ് ലൈൻ പൊട്ടിയത്. കൊയിലാണ്ടിയിലെ നാല് ഭാഗത്തെക്കുള്ള വൈദ്യുതി വിതരണം ഈ ലൈനിലൂടെയായിരുന്നു. ഇതെ തുടർന്ന് മറ്റ് ഫീഡറുകളും ഓഫാക്കിയതിനെ തുടർന്ന് വൈദ്യുതി വിതരണം മുടങ്ങി.

എന്നാൽ താൽകാലികമായി മറ്റു ഭാഗങ്ങളിൽ നിന്നു വൈദ്യുതി എത്തിച്ച് പുന: സ്ഥാപിച്ചെങ്കിലും. ഇന്നു രാവിലെ വീണ്ടും തടസ്സപ്പെട്ടു. പൊട്ടിവീണ കെ.വി.ലൈൻ പുന:സ്ഥാപിക്കാനായുള്ള പ്രവർത്തികൾ ആരംഭിച്ചിരിക്കുകയാണ്. പുഴക്ക് കുറുകെയുള്ള ലൈനായതിനാൽ തോണി ഉപയോഗിച്ച് ലൈൻ കൂട്ടിയോജിപ്പിക്കണം. 300 മീറ്റർ നീളമുണ്ട് ഉച്ചക്ക് ശേഷമെ പൂർത്തിയാവൂ.

Leave a Reply

Your email address will not be published. Required fields are marked *