KOYILANDY DIARY

The Perfect News Portal

അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് (വീലര്‍ ദ്വീപ്) മിസൈല്‍ പരീക്ഷണം നടന്നത്.

700 കി.മീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്താന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി-1ന് സാധിക്കും. രാവിലെ 10.10 ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍നിന്നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച ഇന്ത്യ പൃഥ്വി 2 മിസൈലിന്റെ പരീക്ഷണം വിജകരമായി നടത്തിയിരുന്നു.

കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിന്റെ പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഭൂതല മിസൈലായ അഗ്നി-1 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമാണുള്ളത്. അഗ്നിക്ക് ഒരു ടണ്ണിലധികം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *