KOYILANDY DIARY

The Perfect News Portal

കെ.എസ്.കെ.ടി.യു പതാകജാഥ ഇന്ന് ജില്ലയിൽ പ്രവേശിക്കും

കോഴിക്കോട് : മൂവാറ്റുപുഴയില്‍ ഒമ്പതിന് തുടങ്ങുന്ന കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വെള്ളിയാഴ്ച ജില്ലയില്‍ പ്രവേശിക്കും. യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് സി ടി കൃഷ്ണന്റെ നേതൃത്വത്തിലുള്ള ജാഥയെ വൈകിട്ട് 5.30ന് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സ്വീകരിക്കും. തുടര്‍ന്ന് ഒഞ്ചിയം, നാദാപുരം ഏരിയയിലെ അത്ലറ്റുകള്‍ റിലേയായി ചേര്‍ന്ന് വൈകിട്ട് കോട്ടപ്പറമ്പില്‍ സമാപിക്കും.

അഞ്ചിന് രാവിലെ ഒമ്പതിന് വടകരയില്‍ നിന്ന് അത്‌ലറ്റുകള്‍ റിലേയായി പര്യടനം തുടരും. മൂരാട്, ഇരിങ്ങല്‍, പയ്യോളി, തിക്കോടി, നന്തി, മൂടാടി, ആനക്കുളം, കൊയിലാണ്ടി, ചെങ്ങോട്ട്കാവ്, പൂക്കാട്, വെങ്ങളം, കാട്ടില്‍പീടിക, എലത്തൂര്‍, ചെട്ടികുളം, പാവങ്ങാട്, വെസ്റ്റ്ഹില്‍, നടക്കാവ്, മാവൂര്‍ റോഡ്, പാളയം, കല്ലായി, മീഞ്ചന്ത, ചെറുവണ്ണൂര്‍, ഫറോക്ക്, മണ്ണൂര്‍വളവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം മലപ്പുറം ജില്ലയിലെ കോട്ടക്കടവില്‍ മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.

Leave a Reply

Your email address will not be published. Required fields are marked *