KOYILANDY DIARY

The Perfect News Portal

കൃഷ്ണൻ നമ്പീശൻ സ്മാരക ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : നടേരി കാവുംവട്ടത്ത് പുതുതായി നിർമ്മിച്ച കൃഷ്ണൻ നമ്പീശൻ സ്മാരക ലൈബ്രറി കെട്ടിടം എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നമ്പീശന്റെ മക്കളായ എം. ടി. രാധ, എം. ടി. ശശിധരൻ എന്നിവർ സൗജന്യമായി നൽകിയസ്ഥലത്താണ് ലൈബ്രറി നിർമ്മിച്ചത്. ലൈബ്രറി ഹാൾ കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വിവിധ വ്യക്തികൾ ലൈബ്രറിക്ക് സ്‌പോൺസർ ചെയ്ത ഗ്രന്ഥങ്ങൾ നഗരസഭാ ചെയർമാൻ അഡ്വ; സത്യൻ ഏറ്റുവാങ്ങി.  ചടങ്ങിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകർക്കുള്ള പുരസ്‌ക്കാരം നേടിയ ഡോ: പി. കെ. ഷാജി, എം. ജി. ബൽരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. പി. വി. മാധവൻ, പി. വേണു മാസ്റ്റർ, എ. ദാമോദരൻ, എം. രവീന്ദ്രൻ, നഗരസഭാ കൗൺസിലർമാരായ വി. കെ. അജിത, എൻ. എസ്. സീന, ലാലിഷ പുതുക്കുടി, കെ. എം. ജയ, ആർ. കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *