KOYILANDY DIARY

The Perfect News Portal

കീഴരിയൂർ ബോംബ് കേസ്: ചിത്രരചന ക്യാമ്പ് ആരംഭിച്ചു

കീഴരിയൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തിന്റെ ഭാഗമായി കീഴരിയൂർ ബോംബ് കേസിന്റെ ഓർമ്മകളിലെ ചരിത്ര മുഹൂർത്തങ്ങൾ ചിത്രരചന ക്യാമ്പിലൂടെ ഇനി ചരിത്രത്തിന്റെ ഭാഗമാകും. ഇന്നും നാളെയുമായി ശ്രീ വാസുദേവ ആശ്രമം ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ചിത്രരചന ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന അമൃത മഹോത്സവത്തിലൂടെയാണ് രാജ്യം ആഘോഷിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല ഏടായ കീഴരിയൂർ ബോംബ് കേസിലെ ചരിത്ര മുഹൂർത്തങ്ങൾ തെരഞ്ഞെടുത്ത ചിത്രകലാകാരന്മാർ ക്യാൻവാസിൽ ചരിത്ര ചിത്രങ്ങൾ ആയി ആലേഖനം ചെയ്യുന്നു.

കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രേമരാജൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ മധു. ബി, മേലടി എസ്.ഒ.പി. ഗോവിന്ദൻ, ജില്ലാ സാമൂഹ്യ ശാസ്ത്രം കൺവീനർ കെ. രാധാകൃഷ്ണൻ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം അമൽ സരാഗ, ഗ്രാമപഞ്ചായത്ത് അംഗം കെ സി രാജൻ എന്നിവർ സംസാരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ. അമ്പിളി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ടി രമേശൻ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *