KOYILANDY DIARY

The Perfect News Portal

കീഴരിയൂർ പഞ്ചായത്തിൽ പച്ചക്കറി തൈ നടീൽ ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക്.. കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിൽ പച്ചക്കറി തൈ നടീൽ ആരംഭിച്ചു. കേരളാ സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിൽ കർഷക അവാർഡ് ജേതാവും, പോലീസുകാരനുമായ ഒ. കെ. സുരേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 50 സെൻറ് പച്ചക്കറി കൃഷിയിടത്തിലാണ് തൈ നടീൽ ആരംഭി്ച്ചത്.

കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ മൊയ്തീൻ ഷാ, വാർഡ് മെമ്പർമാരായ കെ.സി. രാജൻ, അമൽ സരാഗ, തൊഴിലുറപ്പ് തൊഴിലാളികൾ ശോഭ. എൻ.ടി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *