KOYILANDY DIARY

The Perfect News Portal

കാരയാട് എ.യു.പി. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷം കെ. കുഞ്ഞമ്മദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കാരയാട് എ.യു.പി സ്‌കൂളിന് അന്പത് വയസ്. 1965-ല്‍ എ.കെ. കേശവന്‍ നമ്പൂതിരിയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. സമീപ പ്രദേശത്തെ ആദ്യ യു.പി. സ്‌കൂളാണിത്. അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളായി നൂറ്റി അന്‍പത്തിരണ്ട് കുട്ടികളും പതിനൊന്ന് ജിവനക്കാരുമാണിപ്പോഴുള്ളത്. സുവര്‍ണജൂബിലി ആഘോഷവും വിരമിക്കുന്ന അധ്യാപിക എം.പി. ലീലക്കുള്ള യാത്രയയപ്പും മാര്‍ച്ച് 12-ന് കെ. കുഞ്ഞമ്മദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പിന്നണിഗായകന്‍ വി.ടി. മുരളി മുഖ്യാതിഥിയാവും. ഗാന രചയിതാവും പൂര്‍വ വിദ്യാര്‍ഥിയുമായ രമേശ് കാവിലിനെ അനുമോദിക്കും. നൂറ്റി അന്‍പത് കുട്ടികള്‍ വേദി പങ്കിടുന്ന സംഗീതശില്പം- ‘ഭൂമി മലയാളം’, വള്ളുവനാട് ഭീഷ്മയുടെ നാടകം ‘റോങ് നമ്പര്‍’ തുടങ്ങിയ പരിപാടികളും ഉണ്ടാകും. പത്ര സമ്മേളനത്തില്‍ കാരയാട് ഗംഗാധരന്‍, കെ.കെ. നാരായണന്‍, പി.കെ. ബീന, പി.എം. ശശി, പ്രധാനാധ്യപിക പി.സി. ഗീത, വി. ജലീല്‍, പി.വി. ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.