KOYILANDY DIARY

The Perfect News Portal

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്‌എസ്-1 എഫ് ഇന്ന് വിക്ഷേപിക്കും

ബംഗലൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്‌എസ്-1 എഫ്) ഇന്ന് വിക്ഷേപിക്കും. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണിത്. വൈകിട്ട് നാലിന് ശ്രീഹരി കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നാണ് ഉപഗ്രഹവും വഹിച്ചുള്ള പി.എസ്‌.എല്‍.വി. സി 32ന്റെ വിക്ഷേപണം നടക്കുക.

ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഗതിനിര്‍ണയ ഉപഗ്രഹ പരമ്ബരയിലെ അവസാന ഉപഗ്രഹം ഏപ്രില്‍ മൂന്നാം വാരം വിക്ഷേപിക്കും. 150 കോടി രൂപ ചെലവ് വന്ന ഐആര്‍എന്‍എസ്‌എസ് 1 എഫിന്റെ ഭാരം 1,425 കിലോ ഗ്രാം ആണ്. വിക്ഷേപിച്ച്‌ 22 മിനിറ്റും 11 സെക്കന്റും കഴിയുമ്ബോള്‍ ഉപഗ്രഹം 488. 9 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കുന്നത്.