KOYILANDY DIARY

The Perfect News Portal

കാട്ടാനയുടെ ആക്രമണം യുവാവ് കൊല്ലപ്പെട്ടു

മാനന്തവാടി > തിരുനെല്ലിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം യുവാവ് കൊല്ലപ്പെട്ടു. തോല്‍പ്പെട്ടിയിലെ ടാക്സി ജീപ്പ് ഡ്രെെവര്‍ ആയിരുന്ന അരണപ്പാറ വാകേരി കോട്ടക്കല്‍ തോമസ് (ഷിമി 28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അരണപ്പാറ റോഡരികില്‍ വനത്തോട് ചേര്‍ന്ന് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് വരുന്ന വഴി കാട്ടാന ആക്രമിച്ചതാകമെന്നാണ് പ്രാഥമിക സൂചന. ആന്റണി ലീല ദബതികളുടെ മകനാണ് തോമസ്. സതിയാണ് ഭാര്യ. അഞ്ചു വയസ്സുകാരി ഷിബിന, ആറ് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി എന്നിവരാണ് മക്കള്‍. പൌലോസ് ഏക സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *