KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്; മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു. ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ഇന്ന് രാവിലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്. രണ്ട് മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയത്. ജയിലിലെ ആറാം ബ്‌ളോക്കില്‍ നിന്നാണ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തത്.

തുടര്‍ച്ചയായി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതോടെ പരിശോധന ഇനിയും തുടരുമെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരില്‍ നിന്നാണോ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നത് അവരെ ജയില്‍ മാറ്റാനാണ് നിര്‍ദ്ദേശം.ഇതുകൂടാതെ ഫോണുകളില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ കണ്ടെത്താനും നിര്‍ദ്ദേശമുണ്ട്.

പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ഒന്നിലും സിം കാര്‍ഡുകള്‍ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോണിന്റെ ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ച്‌ ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.

Advertisements

കഴിഞ്ഞ ശനിയാഴ്ച ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, കത്തി തുടങ്ങിയവ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലും പത്തോളം ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *