KOYILANDY DIARY.COM

The Perfect News Portal

കണ്ണിലെ കുരു നിസ്സാരമാക്കണ്ട, ശ്രദ്ധിച്ചില്ലെങ്കിലേ

കണ്ണ് വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ആദ്യം ചെയ്യേണ്ടത് ശുദ്ധമായ വെള്ളത്തില്‍ കണ്ണ് വൃത്തിയായി കഴുകണം എന്ന കാര്യം ശ്രദ്ധിക്കുക. ഇത് ഇന്‍ഫെക്ഷന്‍ കുറയ്ക്കും.

പാര്‍സ്ലി ഇല ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാവുന്നതാണ്. പാര്‍സ്ലി ഒരു ചെറിയ കപ്പ് വെളളം ഒരു കപ്പ് അല്‍പം പഞ്ഞി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

അല്‍പം വെള്ളം ചൂടാക്കി അതില്‍ പാര്‍സ്ലി ഇല ഇട്ട് വെയ്ക്കുക. തണുത്തതിനു ശേഷം ഇതില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വെയ്ക്കുക. ഇത് രണ്ട് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ കണ്ണിലെ കുരു ഇല്ലാതാവുന്നു.

പേരയില ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാം. രണ്ടോ മൂന്നോ പേരയില വെള്ളത്തിലിട്ട് തിളപ്പിച്ച് കോട്ടണ്‍ ഉപയോഗിച്ച് കണ്ണിനു മുകളില്‍ അല്‍പസമയം വെയ്ക്കുക. ഇത് കണ്ണിലെ കുരുവിനെ മാറ്റുന്നു.

സവാള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കണ്ണിലെ കുരുവിന്. സവാള അരിഞ്ഞ് അതില്‍ ഒരു കഷ്ണം എടുത്ത് കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കണ്ണിലെ കുരുവിനെ പരിഹരിയ്ക്കും.

ടീ ബാഗ് ആണ് മറ്റൊന്ന്. ഹെര്‍ബല്‍ ടീ ബാഗ് ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാം. ഹെര്‍ബല്‍ ടീ ബാഗ് അല്‍പം ചൂടാക്കി കണ്ണിനു മുകളില്‍ വെയ്ക്കാം.

ഉരുളക്കിഴങ്ങും ഇത്തരത്തില്‍ കണ്ണിലെ കുരുവിന് പരിഹാരമാണ്. ഉരുളക്കിഴങ്ങ് ചെറിയകഷ്ണമാക്കി മുറിച്ച് കണ്ണിനു മുകളില്‍ വെയ്ക്കാം. ഇത് കണ്ണിലെ കുരുവിനെ എന്നന്നേക്കുമായി മാറ്റുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!