KOYILANDY DIARY

The Perfect News Portal

ഓണം ബമ്പർ : ഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല. തൃശൂർ ശക്തൻ സ്റ്റാൻഡിനടുത്തുള്ള ജോൺസൺ ആന്റ് ജോൺസൺ ലോട്ടറി ഏജന്‍സിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി രൂപ അടിച്ചിരിക്കുന്നത്.

ടി.സി 788368 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി വിൽപ്പനക്കാരനായ സന്തോഷ് കുതിരാൻ മേഖലയിലാണ് ടിക്കറ്റ് വിറ്റത്. ഇവിടെ ക്ഷേത്രത്തിൽകാണിക്കയിടാൻ ദീർഘദൂര ചരക്ക് വണ്ടികള്‍ നിർത്താറുണ്ട്. അവരാരെങ്കിലുമാണ് ടിക്കറ്റ് വാങ്ങിയതെങ്കില്‍  ഓണം ബമ്പർ അതിർത്തി കടന്നിരിക്കാനാണ് സാധ്യത.

 

 

Leave a Reply

Your email address will not be published. Required fields are marked *