KOYILANDY DIARY

The Perfect News Portal

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി സ്വദേശി പ്രശാന്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രശാന്തിന്റെ മൃതദേഹം തിരുവണ്ണൂർ കോട്ടൺ മില്ലിന് സമീപമുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലും. ഭാര്യ അനുഷയെയും ആറ് മാസം പ്രായമായ മകനെയും കൊയിലാണ്ടി കാട്ടിൽ പീടികയിലെ വീട്ടിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.