KOYILANDY DIARY

The Perfect News Portal

ഒടുവില്‍ അത് തന്നെ നടന്നു… ദിലീപും കാവ്യ മാധവനും വിവാഹിതരായി

കൊച്ചി: നിരവധി സിനിമകളില്‍ ഒന്നിച്ച്‌ അഭിനയിച്ച്‌ മലയാള പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയ ദിലീപും കാവ്യ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന തികച്ചും സ്വകാര്യമായ ചടങ്ങില്‍ 9.45നുള്ള ശുഭമുഹര്‍ത്തത്തില്‍ ആയിരുന്നു കാവ്യയുടെ കഴുത്തില്‍ ദിലീപ് താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ദിലീപിന്റെ മകള്‍ മീനാക്ഷിയും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നടന്മാരായ മമ്മൂട്ടി, ജയറാം, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, നടിമാരായ ജോമോള്‍, കെ.പി.എ.സി ലളിത, കവിയൂര്‍ പൊന്നമ്മ, മീരാ ജാസ്മിന്‍, സംവിധായകരായ സിദ്ദിഖ്, ജോഷി. കമല്‍ തുടങ്ങിയ നിരവധി പേരും വിവാഹത്തില്‍ പങ്കെടുത്തു.

ദിലീപിന്റേയും കാവ്യയുടേയും രണ്ടാം വിവാഹമാണിത്. 1998 ഒക്ടോബര്‍ 20ന് നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തിരുന്നു. 16 വര്‍ഷം നീണ്ട ദാന്പത്യത്തിനു ശേഷം 2014ല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. സംയുക്ത ഹര്‍ജി കോടതി അനുവദിച്ചതോടെ 2015 ജനുവരി 31ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. 2009ല്‍ കുവൈറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയെ കാവ്യ വിവാഹം ചെയ്തിരുന്നു. പിന്നീട് അഭിനയ രംഗത്ത് നിന്ന് മാറി നിന്ന കാവ്യ 2010ല്‍ വിവാഹമോചനം നേടി.

Leave a Reply

Your email address will not be published. Required fields are marked *