KOYILANDY DIARY

The Perfect News Portal

ഏഴുകുടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടപ്പന്തല്‍ സമര്‍പ്പിച്ചു

കൊയിലാണ്ടി: ഏഴുകുടിക്കല്‍ കോട്ടയില്‍ അറയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടപ്പന്തല്‍ സമര്‍പ്പിച്ചു. തന്ത്രി കിഴക്കുംപാട്ടില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് സമര്‍പ്പണം നടത്തി ദീപം തെളിയിച്ചു. മേപ്പാട് സുബ്രഹ്മണ്യന്‍ നമ്പൂതിരി, തെക്കേപ്പുരയില്‍ ശ്രീധരന്‍, ടി.പി. ശശി, എ.പി. ദാമോദരന്‍, സി.പി. ദേവദാസന്‍ എന്നിവര്‍ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. പന്തല്‍നിര്‍മാണത്തിന് മുഖ്യപങ്ക് വഹിച്ച അശോകന്‍ മുചുകുന്ന്, ശില്പി ഷാജിപൊയില്‍ക്കാവ് എന്നിവരെ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ടി.പി. ബാബു, സെക്രട്ടറി ടി.പി. വിപിന്‍ദാസ് എന്നിവര്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *