KOYILANDY DIARY

The Perfect News Portal

പിണറായി സർക്കാർ വാക്കുപാലിച്ചു. ജവാൻ സുബിനേഷിന്റെ സഹോദരിക്ക് ജോലി ലഭിച്ചു

കൊയിലാണ്ടി: രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വംവരിച്ച ധീര ജവാൻ ചേലിയ മുത്തുബസാറിലെ സുബിനേഷിന്റെ സഹോദരിക്ക് സംസ്ഥാന സർക്കാർ പഞ്ചായത്ത് വകുപ്പിൽ ജോലിനൽകി. ചേലിയ അടിയള്ളൂർ മീത്തൽ കുഞ്ഞിരാമന്റെയും ശോഭനയുടെയുംമകനായ സുബിനേഷ് ജമ്മുകാശ്മീരിൽ ഭീകരരുമായുണ്ടയ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. ഒഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ്തന്നെ സഹോദരിക്ക് ജോലിനൽകാൻ കഴിഞ്ഞത് സംസാഥാന സർക്കാർ നടത്തിയ ആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമായാണ്. ഇന്നലെ ജില്ലാ പഞ്ചായത്തിൽനിന്ന് നിയമന ഉത്തരവ് കൈപ്പറ്റി വൈകീട്ട് ഉള്ളേയരി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. രാജ്യത്തിന്റെ മാനം കാക്കാൻ തീവ്രവാദികളോട് പൊരുതി മരിച്ച ധീര രക്തസാക്ഷികളോട് കഴിഞ്ഞ യു. ഡി. എഫ്. സർക്കാറും കേന്ദ്ര സർക്കാരും തികഞ്ഞ അവഗണനയാണ് കാണിച്ചതെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നത്. സുബിനേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലടക്കം മുൻ യു. ഡി. എഫ്. സർക്കാർ അലംഭാവം കാണിച്ചത് വലിയ ചർച്ചയായിരുന്നു. കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായം നൽകതാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറായില്ല. സൈനിക ക്ഷേമ ബോർഡിൽനിന്ന് ലഭിക്കുമെന്നറിയിച്ച പതിനയ്യായിരം രൂപ മാത്രമാണ്കഴിഞ്ഞ സർക്കാർ നൽകിയത്. ബാക്കി തുക പുതിയ സർക്കാർ വന്നതിന് ശേഷമാണ് നൽകാൻ സാധിച്ചത്. സുബിനേഷിന്റെ സഹോദരിക്ക് ജോലി നൽകാൻ ഉമ്മൻചാണ്ടി സർക്കാർ വാഗ്ദാനം നൽകിയെങ്കിലും സർക്കാരിന്റെ കാലാവധി തീരുംവരെ ഒരു നീക്കവും നടത്തിയില്ല. സുബിഷയ്ക്കി ജോലി ലഭിച്ചതോട്കൂടി രോഗബാധിതനായ സുബിനേഷന്റെ അച്ഛനും കുടുംബത്തിനും വലിയൊരാശ്വാസമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *