KOYILANDY DIARY

The Perfect News Portal

എ.ടി.എം. വഴി വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്ന സംവിധാനം നടപ്പിലാക്കുo

തിരുവനന്തപുരം: എ.ടി.എം. വഴി വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്ന സംവിധാനം ബാങ്കുകളുമായി ചര്‍ച്ചചെയ്ത് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നതിന് നടപടിക്രമങ്ങളും നടന്നുവരുന്നു.ഏറ്റവും എളുപ്പത്തില്‍ പണം അടയ്ക്കുവാനുളള സംവിധാനം സര്‍ക്കാര്‍ ആലോചിക്കുന്നു.

ആധുനിക സംവിധാനങ്ങള്‍ വന്നതോടെ നേരത്തേ ഉണ്ടായിരുന്ന അത്രയും ജീവനക്കാരെ ഇപ്പോള്‍ ആവശ്യമില്ല.അവരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്ന കാര്യം പരിഗണിക്കും.സ്പോട്ട് ബില്ലിംഗിനൊപ്പം പണം സ്വീകരിക്കുന്ന കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്യും. 24 മണിക്കൂറും ബില്ല് അടയ്ക്കുന്നതിനുളള ഡെപ്പോസിറ്റ് മെഷീന്‍ തിരുവനന്തപുരം,കൊല്ലം, എറണാകുളം തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ സ്വീകാര്യത കണക്കിലെടുത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *